മാഹി ലബുര്‍ദൊനെ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

മാഹി ലബുര്‍ദൊനെ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

മാഹി: മാഹി ലബുര്‍ദൊനെ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. എണ്‍പത് പിന്നിട്ടവരടക്കം ഹോട്ടല്‍ തീര്‍ത്ഥ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു. എം.ജി. കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ആന്റണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. 75 വയസ്സ് പൂര്‍ത്തിയാക്കിയ മുന്‍ വിദ്യാര്‍ഥികളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് കെ. പവിത്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ. സത്യാനന്ദന്‍, ബാല്‍സി കോവുക്കല്‍, പി. ശശിധരന്‍, പി.കെ മുകുന്ദന്‍, ഇ.കെ റഫീഖ്, ഐ. അരവിന്ദന്‍, കെ.കമ്മരാന്‍, മുസ്തഫ, കാസിം തുടങ്ങിയവര്‍ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *