ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം; കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം: എം.വി ഗോവിന്ദന്‍

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം; കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പിക്കെതിരേ അണിനിരക്കുന്നവര്‍ക്കെല്ലാം ആവേശം നല്‍കുന്ന വിജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സംസ്ഥാനങ്ങളിലെ ബി.ജെ.പി വിരുദ്ധവോട്ടുകളെല്ലാം ഏകീകരിക്കപ്പെടണം. അതിന് കോണ്‍ഗ്രസ് കൂടുതല്‍ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകണമെന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുപരി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ബി.ജെ.പി വിരുദ്ധ ആശയത്തിന് ഊന്നല്‍ കൊടുക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ നിന്ന് ബി.ജെ.പിയെ തൂത്തെറിയാന്‍ സാധിച്ചിരിക്കുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം ഇക്കാര്യത്തില്‍ ശ്രദ്ധേയമായ കാല്‍വയ്പ്പ് തന്നെയാണ്. ദക്ഷിണേന്ത്യ മുഴുവന്‍ ഞങ്ങള്‍ പിടിക്കാന്‍ പോവുകയാണ് എന്നതിന്റെ തുടക്കമാണ് കര്‍ണാടക എന്ന് പറഞ്ഞവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തോല്‍വിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *