ദി എക്‌സ്‌ക്ലൂസീവ് ക്ലബ്‌ പെറ്റ് സോഷ്യല്‍ 14 ന്, മാങ്കോ ഫെസ്റ്റ് 12 മുതല്‍ 15 വരെ

ദി എക്‌സ്‌ക്ലൂസീവ് ക്ലബ്‌ പെറ്റ് സോഷ്യല്‍ 14 ന്, മാങ്കോ ഫെസ്റ്റ് 12 മുതല്‍ 15 വരെ

കോഴിക്കോട്:  നഗരത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ച് വരുന്ന ദി എക്‌സ്‌ക്ലൂസീവ് ക്ലബ് (സിവില്‍ സ്റ്റേഷന്‍, ഒ.പി രാമന്‍ റോഡ്) സംഘടിപ്പിക്കുന്ന പെറ്റ് സോഷ്യല്‍ 14നും മാങ്കോ ഫെസ്റ്റ് 12 മുതല്‍ 15 വരെ ക്ലബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ന് നടക്കുന്ന പെറ്റ് സോഷ്യലില്‍ വിവിധങ്ങളായ നായകള്‍, പക്ഷിമൃഗാദികള്‍ എന്നിവയുടെ പ്രദര്‍ശനം ഒരുക്കും. 12 ന് കാലത്ത്‌ മുതല്‍ ആരംഭിക്കുന്ന മാങ്കോ ഫെസ്റ്റ് 15 വരെ തുടരും. പാലക്കാട്ടെ മുതലമടയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മായം കലരാത്ത വ്യത്യസ്ത ഇനം നാടന്‍ മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതോടനുബന്ധിച്ച് മാമ്പഴതീറ്റ മത്സരം, മാങ്ങ കൊണ്ടുള്ള വിഭവങ്ങളുടെ കുക്കറി മത്സരവും നടക്കും. പെറ്റ് സോഷ്യലിലും മാങ്കോ ഫെസ്റ്റിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ഭരത് ഭൂഷണ്‍ അഗര്‍വാള്‍, ശോഭിത് ശേഖര്‍ (മാനേജിങ് കമ്മിറ്റി മെമ്പര്‍, എക്‌സ്‌ക്ലൂസീവ് ക്ലബ്‌) , ആര്‍.രവി (മുതലമട അഗ്രികള്‍ച്ചറിസ്റ്റ് ഇംപ്രൂവ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *