താനൂര്‍ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടിയില്‍,

താനൂര്‍ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടിയില്‍,

വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്

 

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പരിശോധനയ്ക്കിടെയാണ് വാഹനം പാലാരിവട്ടം പോലിസ് പിടികൂടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. നാസര്‍ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇന്നലെ അപകടം നടന്നയുടന്‍ ഒളിവില്‍ പോയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *