മാംസോല്‍പ്പാദനത്തില്‍ പോത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ഇറച്ചിയ്ക്കായി പോത്തു കുട്ടികളെ ശാസ്ത്രീയ പരിപാലനത്തിലൂടെ വളര്‍ത്തിയെടുക്കാം. ശാസ്ത്രീയ പരിചരണം, സമീകൃതാഹാരം, പരി സര ശുചിത്വം, പ്രതിരോധ വയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും തടയാന്‍ സാധിക്കും.
പോത്തിറച്ചി – വസ്തുതകള്‍
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിക്കാം. കാരാബീഫ് (ഇമൃമയലലള) എന്ന പേരിലാണ് പോത്തിറച്ചി കയറ്റുമതി വിപണിയില്‍ അറിയപ്പെടുന്നത്. കാരാബീഫിന് (ഇമൃമയലലള) ആഭ്യന്തരവിപണിയിലും അന്താരാഷ്ട്ര വിപണിയിലും ആവശ്യങ്ങള്‍ ഏറെയാണ്. ഒരു മാസം പ്രായമെത്തിയ പോത്തിന് കുട്ടികളെ പത്തുമാസം പ്രായംവരെ വളര്‍ത്തി മാംസാവശ്യത്തിനായി വില്‍ക്കാവുന്നതാണ്. ശാസ്ത്രീയവും ചിലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍.
രോഗങ്ങളും പ്രതിരോധവും
കുളമ്പ് രോഗം
* വൈറസ് ഉണ്ടാക്കുന്ന രോഗം
* വായിലും കുളമ്പിലും വൃണങ്ങള്‍
* പാലുല്പാദനത്തില് വന്‍ ഇടിവ്
* കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പിലൂടെ രോഗം തടയാം.
കുരലടപ്പന് രോഗം
* ബാക്ടീരിയല്‍ രോഗം
* പനി, കീഴ്ത്താടിയില്‍ നീര് , ശ്വാസതടസ്സം
* പ്രതിരോധകുത്തിവയ്പ്പിനാല് രോഗം തടയാം
ആന്ത്രോക്സ് ( അടപ്പന്‍ )
* ബാക്ടീരിയല്‍ രോഗം
* പെട്ടെന്നുള്ള മരണം
* ശരീര സുഷിരങ്ങളില്‍ നിന്നും രക്തസ്രാവം
* പ്രതിരോധകുത്തിവയ്പ്പിനാല് രോഗം തടയാം.
ബ്രൂസല്ലോസിസ്
* ബാക്ടീരിയല്‍ രോഗം
* വന്ധ്യത, ഗര്‍ഭമലസല്‍
പൂപ്പല്‍ വിഷബാധ
* അസ്പര്ജില്ലാസ് എന്ന പൂപ്പല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഫ്ളാടോക്സിന്‍ വിഷമാണ് രോഗകാരണം.
* തീറ്റയെടുക്കാന്‍ മടി, ശരീരം ക്ഷയിക്കുന്നു, വന്ധ്യത,
* തീറ്റ ഉണക്കി നല്കിയാല് രോഗത്തെ തടയാം.
വാല് ചീയല്‍
* വാലിന്റെ അഗ്രം ചീഞ്ഞളിയുന്നു.
* പൂപ്പലുകള്‍, ആന്തരികപരാദങ്ങള്‍, വിറ്റാമിനുകളുടെ ന്യൂനത എന്നിവയാണ് രോഗകാരണം .
* സമീകൃതവും പോഷകപ്രദവുമായ തീറ്റനല്കി രോഗം തടയാം.
അകിട് വീക്കം
* സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയ, ഫംഗസ്) കാരണം
* പാലുല്‍പ്പാദനം കുറയുന്നു.
വൃത്തിയുള്ള കറവ, ശുചിത്വം എന്നിവയിലൂടെ രോഗം തടയാം.
