നൂപുരനാട്യഗൃഹം വാര്‍ഷികാഘോഷം ഏഴിന്

നൂപുരനാട്യഗൃഹം വാര്‍ഷികാഘോഷം ഏഴിന്

തലശ്ശേരി: ചാലക്കര നൂപുരനാട്യഗൃഹം 13ാം വാര്‍ഷികാഘോഷം ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ സംഗീത വിരുന്നോടെ ആരംഭിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റീജേഷ് രാജനും സംഘാടക സമിതി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ.മധുസൂദനന്‍ ഭരതാജ്ജലി വൈകീട്ട് 3.30ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മഞ്ജു വി.നായര്‍, ഡോ. വിചിത്രാപാലിക്കണ്ടി, ബാലന്‍ മച്ചാത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, വി.രമേശന്‍, എം.കെ.നന്ദകുമാര്‍ സംസാരിക്കും. കലൈമണി പുരസ്‌കാരം നേടിയ ചാലക്കര പുരുഷുവിനെ സംഘാടകരും ദിവ്യ പ്രീതേഷിനെ രക്ഷിതാക്കളും ആദരിക്കും. നൂപുര നാട്യഗൃഹത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്നോടെ വാര്‍ഷികാഘോഷം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കലാമന്ദിര്‍ ദിവ്യാ പ്രീതേഷ്, ഷൈനി, വിദുല എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *