വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു;  ലജ്ജാകരമെന്ന് ബജ്‌റംഗ് പൂനിയ

വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു;  ലജ്ജാകരമെന്ന് ബജ്‌റംഗ് പൂനിയ

ന്യൂഡല്‍ഹി:  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാനെത്തിയ വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. താരങ്ങളെ പിന്തുണച്ചു കൊണ്ട് മാര്‍ച്ച് നടത്തിയ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ലജ്ജാകരമെന്ന് ബജ്‌റംഗ് പൂനിയ പ്രതികരിച്ചു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് മാര്‍ച്ച് നടത്തിയ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. പീഡകന്‍ കറങ്ങി നടക്കുകയാണ്. അയാള്‍ക്ക് പകരം വനിതാ ഗുസ്തി താരങ്ങളെ പിന്തുണക്കുന്നവരെ പിടികൂടുകയാണ് പോലീസ് ചെയ്യുന്നത്. ഇത് വളരെ ലജ്ജാകരമായ അവസ്ഥയാണെന്ന് ബജ്‌റംഗ് പൂനിയ ട്വിറ്ററില്‍ കുറിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *