കുടിവെള്ളക്ഷാമം പരിഹരിക്കണം: പൊന്ന്യം മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

കുടിവെള്ളക്ഷാമം പരിഹരിക്കണം: പൊന്ന്യം മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പൊന്ന്യം: രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടികളെടുക്കണമെന്ന് പൊന്ന്യം മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ.പി.സി.സി മെമ്പര്‍ മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറല്‍ സെകട്ടറി കെ.പി.സാജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്‍, പി. ജനാര്‍ദ്ദനന്‍, എം.രാജീവന്‍ മാസ്റ്റര്‍, എ.കെ പുരുഷോത്തമന്‍ നമ്പ്യാര്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, വി.പി പ്രമോദ്, ടി.വി ശിവദാസ് ബാബു എന്നിവര്‍ സംസാരിച്ചു. നിര്യാതരായ മുന്‍കാല നേതാക്കളെ കണ്‍അനുസ്മരിക്കുകയും മുതിര്‍ന്ന 17 പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. നടന്‍ മ്രാമുക്കോയയുടെ നിര്യാ ണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *