എ.കെ.ജി ഗ്രന്ഥാലയ വാര്‍ഷികം നടത്തി

എ.കെ.ജി ഗ്രന്ഥാലയ വാര്‍ഷികം നടത്തി

തലശ്ശേരി: എ.കെ.ജി വായനശാലയുടേയും ഗ്രന്ഥാലയത്തിന്റേയും വാര്‍ഷികാഘോഷ ഉദ്ഘാടനം കേരള സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.ധന്യ, പടിക്കല്‍ ബാലന്‍, അനില്‍കുമാര്‍, ശ്രീജേഷ് സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ വി. കെ സുരേഷ് ബാബു മുഖ്യഭാഷണം നടത്തി. തുടര്‍ന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ നാടകവും മറ്റ് കലാപരിപാടികളും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *