കലൈമാമണി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കലൈമാമണി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പുതുച്ചേരി: പുതുച്ചേരി കലാ സാംസ്‌കാരിക വകുപ്പ് 2013 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലേക്കുള്ള കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന കലൈമാമണി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, മാഹി സി.ഇ.ഒ ഇന്‍ചാര്‍ജ് ഉത്തമരാജ് മാഹി എന്നിവര്‍ക്കും ചിത്രകല വിഭാഗത്തില്‍ പുതുച്ചേരി പോലിസ് റിട്ട. എ.എസ്.ഐ ആര്‍ട്ടിസ്റ്റ് കെ.പ്രേമനും, നൃത്ത വിഭാഗത്തില്‍ കെ.രേണുക (നൃത്താധ്യപിക, ഗൗരീ ദര്‍പ്പണം, മാഹി), സി.എ. ദിവ്യ (നൃത്താധ്യാപിക, നൂപുര നാട്യഗൃഹം) എന്നിവര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ അധ്യക്ഷതയില്‍ കമ്പന്‍ കലൈ അരങ്ങില്‍ നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ തമിഴ്‌സൗന്ദര്‍ രാജന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സ്പീക്കര്‍ ആര്‍. സെല്‍വം, ആഭ്യന്തരമന്ത്രി എ.നമഃശിവായം, പൊതുമരാമത്ത് മന്ത്രി കെ.ലക്ഷ്മി നാരായണന്‍, സാംസ്‌ക്കാരിക മന്ത്രി ചന്ദ്ര പ്രിയങ്ക, കൃഷി മന്ത്രി ജോ കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുരസ്‌കാര ജേതാക്കള്‍ക്ക് അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും പുതുച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എന്‍.രംഗസ്വാമി വിതരണം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *