സി.എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് മെയ് രണ്ടിന് തുടക്കമാകും

സി.എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് മെയ് രണ്ടിന് തുടക്കമാകും

കോഴിക്കോട്: ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹിയുടെ 33ാം ആണ്ട്‌നേര്‍ച്ച ആത്മീയ സമ്മേളനത്തിന് മടവൂര്‍ സി.എം സെന്ററില്‍ മെയ് രണ്ടിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചക്കാരംഭം കുറിച്ചു കൊണ്ട് രണ്ടിന് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വൈലത്തൂര്‍ സയ്യിദ് ജലാലുദ്ധീന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. ശേഷം സയ്യിദ് മുല്ലക്കോയ തങ്ങള്‍ കാരക്കാട് പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറാംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തില്‍ പണ്ഡിത ദര്‍സ് നടക്കും.

വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ ചടങ്ങില്‍ അബ്ദുല്‍ ഖാദിര്‍ ബാഖവി ഐക്കരപ്പടിയുടെ അധ്യക്ഷതയില്‍ സയ്യിദ് സകരിയ്യല്‍ ബുഖാരി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്യും. അറിവിന്‍ നിലാവ് സഫ്വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ഹുസൈന്‍ ഹൈദ്രൂസി, മുഹമ്മദലി ബാഖവി കല്‍ത്തറ, ടി.എ മുഹമ്മദ് അഹ്സനി, അബ്ദുറഹ്‌മാന്‍ ഹാജി പാവണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മെയ് മൂന്ന് ബുധന്‍ വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണം പത്തനാപുരം ഇബ്രാഹീം അഹ്സനിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ജി. അബൂബക്കര്‍, ഇബ്രാഹീം സഖാഫി പാലങ്ങാട്, അന്‍വര്‍ സഖാഫി കരുവന്‍പൊയില്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

മെയ് നാലിന് വ്യാഴം ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന മുഹിബ്ബ് സംഗമം കുറ്റിക്കാട്ടൂര്‍ അബ്ദുല്ലത്വീഫ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ‘ഔലിയാക്കളുടെ ലോകം’ എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് പ്രഭാഷണം നടത്തും. മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സയ്യിദ് അലി അക്ബര്‍ പാടന്തറ, ഹുസൈന്‍ മുസ്ലിയാര്‍ കൊടുവള്ളി, ഇസ്മായില്‍ സഖാഫി പെരുമണ്ണ, അബൂബക്കര്‍ സഖാഫി പന്നൂര്‍, സി.എം അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

രാത്രി ഏഴ് മണിക്ക് നടക്കുന്ന സമാപന ദിക്റ് ദുആ ആത്മീയ സമ്മേളനത്തില്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും.

സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യു.കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, സി.എം ഇബ്രാഹീം സാഹിബ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഹസന്‍ മുസ്ലിയാര്‍ വയനാട്, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹമീജാന്‍ ലത്വീഫി ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി, കെ.ആലിക്കുട്ടി ഫൈസി, പി.കെ.എം അബ്ദുറഹ്‌മാന്‍ സഖാഫി, കെ. ഹുസൈന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *