‘മാമുക്കോയ ചിരിയും ചിന്തയും സമ്മാനിച്ച മഹാനടന്‍’: ഗിരീഷ് ആമ്പ്ര

‘മാമുക്കോയ ചിരിയും ചിന്തയും സമ്മാനിച്ച മഹാനടന്‍’: ഗിരീഷ് ആമ്പ്ര

കോഴിക്കോട്: മലയാളത്തിന് ചിരിയും ചിന്തയും സമ്മാനിച്ച മഹാനടനായിരുന്നു മാമുക്കോയയെന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോടന്‍ സംസാരശൈലിയുടെ സവിശേഷതതകള്‍ മാമുക്കോയയിലൂടെ ലോകം തിരിച്ചറിഞ്ഞു. അഭിനയത്തോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളില്‍ തത്സമയം പ്രതികരിച്ചിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു മാമുക്കോയ. മലയാള സിനിമാ മേഖലയിലെ മലബാര്‍സ്പന്ദനം തന്നെയാണ് മാമുക്കോയയുടെ വിയോഗം മൂലം നിലച്ചതെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *