സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം 29ന്

സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം 29ന്

മാഹി: മാഹിയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ സംയുക്ത റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികാഘോഷം 29ന് വിവിധ പരിപാടികളോടേ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 29ന് വൈകീട്ട് നാല് മണിക്ക് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ വിവിധ അസോസിയേഷനുകളുടെ കലാപരിപാടികള്‍ അരങ്ങേറും. രമേശ് പറമ്പത്ത് എം.എല്‍.എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, സിനിമാ താരം നിഹാന്‍ എന്നിവര്‍ മുഖാഥിതികളായെത്തും. വാര്‍ത്താ സമ്മേളനത്തില്‍ എം.പി.ശിവദാസന്‍, ശ്യാം സുന്ദര്‍, ഷിനോജ് രാമചന്ദ്രന്‍, സിയാദ്.ടി, ഷാജി പിണക്കാട്ട്, കെ.സുജിത്ത് കുമാര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *