ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാവണം: നിഷാദ് റാവുത്തര്‍

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാവണം: നിഷാദ് റാവുത്തര്‍

കോഴിക്കോട്: പുതിയകാലത്തെ വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദം ആകാന്‍ ശ്രമിക്കണമെന്ന് മാധ്യപ്രവര്‍ത്തകന്‍  നിഷാദ് റാവുത്തര്‍ അഭിപ്രായപ്പെട്ടു. സിജി സമ്മര്‍ ക്യാമ്പ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രശസ്ത സിനിമാ താരം നവാസ് വള്ളിക്കുന്ന് വിശിഷ്ടാതിഥിയായിരുന്നു. സിജി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇസഡ്.എ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സമ്മര്‍ ക്യാമ്പ് ഡയരക്ടര്‍ സിറാജുദ്ദീന്‍ പറമ്പത്ത് ആശംസകള്‍ നേര്‍ന്നു. ഷാനിബാ നൗഷാദ്, ഷാഹുല്‍ഹമീദ്, നസീബ ബഷീര്‍, ഫാത്തിമ സെല്‍വ, ഷാഹിദ് എലൈറ്റില്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *