ദിനേശേ് കാരന്തൂരിന് ജെ.സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ്

ദിനേശേ് കാരന്തൂരിന് ജെ.സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ്

കോഴിക്കോട്: ജെ.സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിനേശ് കാരന്തൂരിന്. നാളെ(വ്യാഴം) വൈകീട്ട് 4.30ന് നെയ്യാറ്റിന്‍കര നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മന്ത്രി ആര്‍.ബിന്ദു പുരസ്‌കാരം സമര്‍പ്പിക്കും. കവി, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് ദിനേശ് കാരന്തൂര്‍. വാക്കുകളുടെ വസന്തം എന്ന പ്രോഗ്രാമിന്റെ കോ-ഓര്‍ഡിനേറ്ററാണ്. സഹകരണവകുപ്പിന്റെ സഹകാരി മാസികയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, ബാങ്ക്‌മെന്‍സ് അവാര്‍ഡ്, മാതൃഭൂമി സറ്റ്ഡി സര്‍ക്കിള്‍ ബെസ്റ്റ് ക്യാമ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഹകരണ രംഗത്തെ മികച്ച ട്രെയിനര്‍ കൂടിയാണിദ്ദേഹം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *