ശങ്കരനാരായണന്‍ അനുസ്മരണം 28ന്

ശങ്കരനാരായണന്‍ അനുസ്മരണം 28ന്

കോഴിക്കോട്: മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണസമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 28ന്(വെള്ളി) വൈകീട്ട് അഞ്ച് മണിക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിന്റെ ചാലപ്പുറത്തുള്ള സജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് അനുസ്മരണസമിതി ജനറല്‍ കണ്‍വീനര്‍ സി.ഇ ചാക്കുണ്ണിയും വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മണക്കടവും കണ്‍വീനര്‍ എ.അബ്ദുള്‍ അസീസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു അനുസ്മരണ പ്രഭാഷണം നടത്തും. സി.ഇ ചാക്കുണ്ണി സ്വാഗതവും കണ്‍വീനര്‍ എ.അബ്ദുള്‍ അസീസ് നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *