വന്ദേഭാരത് കേരളത്തിലെത്തിയതിനു പിന്നില്‍ കപടരാഷ്ട്രീയം:  ഡി.വൈ. എഫ്. ഐ

വന്ദേഭാരത് കേരളത്തിലെത്തിയതിനു പിന്നില്‍ കപടരാഷ്ട്രീയം:  ഡി.വൈ. എഫ്. ഐ

കോഴിക്കോട്:  വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തിലെത്തിയതിനു പിന്നില്‍ കേന്ദ്രത്തിന്റെ കപട രാഷ്ട്രീയമാണെന്ന് ഡി. വൈ. എഫ് . ഐ. സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട വന്ദേഭാരതിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ട്രെയിന്‍യാത്ര ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കേന്ദ്രം ഇതിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. സില്‍വര്‍ ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിനു പിന്നില്‍ കേരളത്തോടുള്ള രാഷ്ട്രീയവിരോധമാണെന്നും കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഡി. വൈ. എഫ്. ഐ ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *