ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ‘അടി’യുടെ ട്രെയ്‌ലെര്‍ റിലീസ് ചെയ്തു; ചിത്രം 14ന് തിയേറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ‘അടി’യുടെ ട്രെയ്‌ലെര്‍ റിലീസ് ചെയ്തു; ചിത്രം 14ന് തിയേറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മിച്ച് ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രെയ്‌ലെര്‍ റിലീസായി. സജീവ് എന്ന കഥാപാത്രമായാണ് ഷൈന്‍ ടോം എത്തുന്നത് ഗീതികയെന്നാണ് അഹാന കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍, അനു ജോസഫ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അടിയുടെ അണിയറ പ്രവര്‍ത്തകര്‍: നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്. സംഗീത സംവിധാനം : ഗോവിന്ദ് വസന്ത. ഛായാഗ്രഹണം: ഫായിസ് സിദ്ധിഖ്. എഡിറ്റിംഗ്: നൗഫല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. ആര്‍ട്ട്: സുഭാഷ് കരുണ്‍. മേക്കപ്പ്: രഞ്ജിത്.ആര്‍. ചീഫ് അസോസിയേറ്റ്: സുനില്‍ കര്യാട്ടുകര. ലിറിക്സ് : അന്‍വര്‍ അലി, ഷറഫു. പ്രൊജക്റ്റ് ഡിസൈനര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍. അസോസിയേറ്റ് ഡയരക്ടര്‍: സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമള്‍. വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്. സ്റ്റില്‍സ് : റിഷാദ് മുഹമ്മദ്. ഡിസൈന്‍: ഓള്‍ഡ് മങ്ങ്‌സ്. പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *