തൊട്ടില്‍പ്പാലം: ദേവര്‍കോവില്‍ കരിക്കാടന്‍പൊയില്‍ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ അസ്മിന മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അസ്മിനയുടെ ഭര്‍തൃ സഹോദരിമാരേയും സഹോദരി ഭര്‍ത്താവ് മുസ്തഫയേയും അറസ്റ്റ് ചെയ്യുന്നത് വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലിസ് പരിശോധിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കായക്കൊടി ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.കെ ശശി സ്വാഗതം പറഞ്ഞു. കെ.പി കുഞ്ഞമ്മദ്, കെ.രാജന്‍ മാസ്റ്റര്‍, കെ.കെ അഷ്‌റഫ്, ശ്രീജിത്ത് പി.പി, സുമതി കെ.പി, ഇ.പി മുഹമ്മദലി, സി.എച്ച് നാസര്‍, പി.കെ ആലി തുടങ്ങിയവര്‍ സംസാരിച്ചു.