കുട്ടിമാക്കൂല്‍ ഫെസ്റ്റ് സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു

കുട്ടിമാക്കൂല്‍ ഫെസ്റ്റ് സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: കുട്ടിമാക്കൂല്‍ ഫെസ്റ്റ് സാംസ്‌കാരിക സദസ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സി.സോമന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ -സീരിയല്‍ നടന്‍ സുശീല്‍ തിരുവങ്ങാട് , പ്രേമാനന്ദ സ്വാമികള്‍ സംസാരിച്ചു. വി.എം സുകുമാരന്‍, ചാത്താമ്പള്ളി ചന്ദ്രന്‍ , കെ.കെ ജയരാജ് വിപിന്‍ രാജ്, കണ്ട്യന്‍ ഗോപി സംസാരിച്ചു. പി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് കുടുംബശ്രീ പാചക മേളയും നടന്നു. തലശ്ശേരി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.സനില ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം റോസ് അയല്‍ക്കൂട്ടവും രണ്ടാം സ്ഥാനം ഹരിശ്രീ അയല്‍ക്കൂട്ടവും മൂന്നാം സ്ഥാനം അരുമശ്രീ അയക്കൂട്ടവും നേടി. നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത ഡേഫോര്‍ ഡാന്‍സും അരങ്ങേറി. ഇന്ന് നടക്കുന്ന സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്യും. പി.കെ വിജയന്‍ , മുഹമ്മദ് അഫ്‌സല്‍ , റാഷിദ ടീച്ചര്‍ സംസാരിക്കും. രാത്രി എട്ട് മണിക്ക് റെഡ് ബീറ്റ്‌സ് അവതരിപ്പിക്കുന്ന മെഗാ ഫെസ്റ്റ് , ഫ്യൂഷന്‍ ഡാന്‍സ്, ശ്രീശങ്കര നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *