വിജയം 98.59%. 3,448 പേര്‍ക്ക് ടോപ് പ്ലസ്
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയില്‍ 98.59 ശതമാനം വിജയം. പരീക്ഷ എഴുതിയ 2,64,470 പേരില്‍ 2,60,741 പേര്‍ വിജയിച്ചു. 2,68,888 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കിയെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 4,5,6 തീയതികളില്‍ ഇന്ത്യയിലും 10,11 തീയതികളില്‍ വിദേശങ്ങളിലും നടത്തിയ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സി.ബി.എസ്.ഇ പൊതുപരീക്ഷയും, എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷയിലും പങ്കെടുക്കേണ്ടിവന്ന കുട്ടികള്‍ക്ക് മാത്രമായി ഈ വര്‍ഷം മാര്‍ച്ച് 12ന് സ്പെഷല്‍ പരീക്ഷ ഏര്‍പെടുത്തിയിരുന്നു.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,18,191 കുട്ടികളില്‍ 1,15,688 പേര്‍ വിജയിച്ചു. 97.88ശതമാനം. 1,191 ടോപ് പ്ലസും, 15,297 ഡിസ്റ്റിംഗ്ഷനും, 37,417 ഫസ്റ്റ് ക്ലാസും, 21,303 സെക്കന്റ് ക്ലാസും, 40,480 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,388 കുട്ടികളില്‍ 98,671 പേര്‍ വിജയിച്ചു. 99.28 ശതമാനം. 1,978 ടോപ് പ്ലസും, 20,235 ഡിസ്റ്റിംഗ്ഷനും, 36,419 ഫസ്റ്റ് ക്ലാസും, 14,002 സെക്കന്റ് ക്ലാസും, 26,037 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,415 കുട്ടികളില്‍ 38,961 പേര്‍ വിജയിച്ചു. 98.85 ശതമാനം. 232 ടോപ് പ്ലസും, 3,738 ഡിസ്റ്റിംഗ്ഷനും, 11,185 ഫസ്റ്റ് ക്ലാസും, 7,561 സെക്കന്റ് ക്ലാസും, 16,245 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 7,476 കുട്ടികളില്‍ 7,421 പേര്‍ വിജയിച്ചു. 99.26 ശതമാനം. 47 ടോപ് പ്ലസും, 882 ഡിസ്റ്റിംഗ്ഷനും, 2,426 ഫസ്റ്റ് ക്ലാസും, 1,406 സെക്കന്റ് ക്ലാസും, 2,660 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 264 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 254 പേര്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ 219 കുട്ടികളില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 212 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ താനൂര്‍ ഹസ്രത്ത് നഗര്‍ കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ സെക്കന്‍ഡറി മദ്റസയില്‍ നിന്നാണ്. 110 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 108 പേര്‍ വിജയിച്ചു. പ്ലസ് ടു ക്ലാസില്‍ വി.കെ പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 34 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കര്‍ണാടകയിലാണ്. 10,988 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത് യു.എ.ഇയിലാണ്. 1,134 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷ എഴുതി.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ മെയ് ഏഴിന് നടക്കുന്ന ‘സേ’പരീക്ഷ എഴുതാം.
www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് സേ പരീക്ഷക്ക് 200 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 8 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററുംപങ്കെടുത്തു.