ഗാസിയാബാദിലേക്ക് എസ്. ഐ. ടി യില്‍ നിന്നും നാല് ഉദ്യോഗസ്ഥരെ അയക്കാന്‍ ഇന്ന് ചേര്‍ന്ന് ഉന്നത തല യോഗത്തില്‍ തീരുമാനം.
കോഴിക്കോട് :എലത്തൂരില്‍ വെച്ചുണ്ടായ ട്രെയിനിലെ തീവെപ്പില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിനു ശേഷമുള്ള ആദ്യയോഗം ഇന്ന് കോഴിക്കോട്ട് ചേര്‍ന്നു എ. ഡി. ജി. പി. എം. ആര്‍. അജിത് കുമാര്‍, റെയില്‍വേ ഉത്തര മേഖല ഐ. ജി. ടി. എം ഈശ്വരറാവു, നോര്‍ത്ത് സോണ്‍ ഐ. ജി നീരജ് ഗുപ്ത, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് ഐ ടി യിലെ അംഗങ്ങള്‍ക്ക് ചുമതല വീതിച്ചു നല്‍കി.
ഗാസിയാബാദിലേക്ക് ടീമില്‍നിന്ന് രണ്ട് സി. ഐ മാരെയും ഷാഡോ പോലീസിലെ രണ്ട് അംഗങ്ങളെയും അയക്കാനും തീരുമാനിച്ചു. വിവരശേഖരണത്തിന് പ്രത്യേക സംവിധാനം കൂടി ഏര്‍പ്പെടുത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ആവശ്യത്തിനുള്ള അംഗബലം അന്വേഷണസംഘത്തിന് ഉണ്ടെന്ന് എ. ഡി. ജി. പി. എ. ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു. നിലവില്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് എ. ഡി. ജി. പി. എം. ആര്‍ അജിത് കുമാര്‍ ഉത്തരം നല്‍കിയില്ല. കേസ് പ്രാഥമിക ഘട്ടത്തില്‍ ആണെന്നും വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സ്ഥലങ്ങളിലും പോകുമെന്നുംഅദ്ദേഹംപറഞ്ഞു
