തൊടുപുഴ: വെങ്ങല്ലൂര്‍ വൃന്ദാവനം എസ്.ചന്ദ്രിക ദേവി (പൊന്നു (80 ) നിര്യാതയായി. അനുമോന്‍ തൊടുപുഴ (എസ്.ജയകൃഷ്ണന്‍- സിനിമ നിര്‍മ്മാതാവ്, റിലയന്‍സ് പമ്പ്, നീരാളി ഫിഷ്, അരമന ഹോട്ടല്‍ ഗ്രൂപ്പ്)യുടെ മാതാവാണ്. തൊടുപുഴയിലെ സ്വവസതിയില്‍ സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച. മണക്കാട് കുറുന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പി.കെ അയ്യപ്പന്‍ നായര്‍ (റിട്ട. ഫൈനാന്‍സ് ഓഫിസര്‍, കെ.എസ്.ഇ.ബി), മറ്റു മക്കള്‍: എസ്.ജയലക്ഷ്മി (ബീന) , ജയറാം (ദീപു). മരുമക്കള്‍: ഡോക്ടര്‍ ഗോപി മേനോന്‍ (കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം), രേഖ.ഡി (കിഴക്കേക്കര മൂവാറ്റുപുഴ), രേഖ ദീപു (എറണാകുളം).
