വടക്കുമ്പാട്: സി.പി.എം എസ്.എന്‍ പുരത്ത് നിര്‍മിച്ച ഇ.എം.എസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി എസ്.എന്‍ പുരം കുടുംബസംഗമം സംഘടിപ്പിച്ചു. കക്ഷിരാഷ്ട്രീയത്തിന്നതീതമായി അഞ്ഞൂറോളം പേര്‍ പങ്കെടുത്ത സംഗമം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സിനിമ-സീരിയല്‍ താരം ഗായത്രി വര്‍ഷ മുഖ്യഅതിഥിയായി. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ സി. കെ രമേന്‍ ആദരിച്ചു. കെ.ജനാര്‍ദ്ദനന്‍, പി.ആര്‍ വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മുകുന്ദന്‍ മഠത്തില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജിജേഷ് കോയ്യത്തി നന്ദിയും പറഞ്ഞു. ജാനുതമാശകള്‍ പ്രസൂണ്‍.എം അവതരിപ്പിച്ച മാജിക് മെന്റലിസവും മറ്റ് കലാപരിപാടികളും അരങ്ങേറി.