കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും; എന്‍.ഐ.എയും അന്വേഷിച്ചേക്കും

കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും; എന്‍.ഐ.എയും അന്വേഷിച്ചേക്കും

കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച് എന്‍ ഐഎയും അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിന്റെ D1 കോച്ചില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും പെട്രോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ മൂന്നു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെനില ഗുരുതരമാണ്. അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ചില ബുക്കുകളും കിട്ടിയിട്ടുണ്ട്. ആസൂത്രിതമായ ആക്രണമെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രണമത്തിന് പിന്നിലുണ്ടെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയവും എന്‍.ഐ.എയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *