21 കുപ്പി പുതുച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

21 കുപ്പി പുതുച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

ന്യൂമാഹി: 21 കുപ്പി പുതുച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍. വെള്ളരിക്കുണ്ട് കള്ളാര്‍ ചേടിക്കുണ്ട് സ്വദേശിയായ തമ്പാന്‍.എം ആണ് 10.500 ലിറ്റര്‍ (21 കുപ്പി ) മദ്യവുമായി പിടിയിലായത്. ഇയാള്‍ KL 13 AU 9693 നമ്പര്‍ സ്വകാര്യ ബസിലാണ്‌ മദ്യം കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫിസര്‍ എന്‍. പത്മരാജനും സംഘവും കണ്ണൂര്‍ ഐ.ബി സംഘവുമായി ചേര്‍ന്ന് ന്യൂമാഹി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫിസില്‍ ഹാജരാക്കി. വാഹന പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ് ) അജേഷ്.പി, സി.ഇ.ഒ ഷൈബി കുര്യന്‍ എന്നിവരും ഉണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *