കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ സിലിണ്ടറിനാണ് വില കുറയുക. സിലിണ്ടറിന് 91.50 രൂപയാണ് കുറയ്ക്കുക, ഇതോടെ സംസ്ഥാനത്ത് 2032.50 രൂപയായി വാണിജ്യ സിലിണ്ടറിന്. എന്നാല്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
2022 മാര്‍ച്ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മെയ് മാസത്തില്‍ 350 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 1110 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില.