തലശ്ശേരി:കേരളീയ സമൂഹത്തില്‍ നവോത്ഥാനത്തിനും പരിവര്‍ത്തനത്തിനും ഇടയാക്കിയത് കമ്മ്യൂണിസ്റ്റ് മുന്നേറ്റമായിരുന്നുവെന്ന് പാര്‍ട്ടി ജില്ലാ അസി.സെക്രട്ടറി എ.പ്രദീപന്‍ പറഞ്ഞു. പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫിസ് സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന വി. ബാലകൃഷ്ണന്റെ ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരാണ് നിരവധി ത്യാഗ-സഹന സമരങ്ങളിലൂടെ ജന്മിത്തത്തിന് അറുതി വരുത്തിയത്. ചെങ്കൊടിപ്രസ്ഥാനമാണ് ഭൂപരിഷ്‌ക്കരണനിയമം നടപ്പിലാക്കിയതുംജാതി വ്യവസ്ഥയ്ക്ക് ശമനമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരി എന്‍.ഇ.ബാലറാം മന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.ബാലന്‍, മണ്ഡലം അസി.സെക്രട്ടറി എം.മഹേഷ്‌കുമാര്‍, പൊന്ന്യം കൃഷ്ണന്‍, അഡ്വ.വി.എസ് ജയശ്രീ എന്നിവര്‍ സംസാരിച്ചു.