ആലുവ: കേറോണ കാലത്ത് കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ചെറുകിട പത്രങ്ങളെ സഹായിക്കുന്നതിന് സർക്കാർ അടിയന്തിര സഹായം അനുവദിക്കണമെന്ന് ആലുവയിൽ ചേർന്ന പ്രിന്റ് പൗവർ മിഡിയാ ഓർഗെനൈസേഷന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു. ആലുവ: ടാസ്സ് ആഡിറ്റോറിയത്തിൽ നടന്ന യോഗീ മുൻമന്ത്രി കെ.പി മോഹനൻ ഓൺലൈൻ വഴി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി യേശുദാസ് വില്യം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കലാപ്രേമി ബഷിർ ബാബു ആമുഖപ്രസംഗം നടത്തി ഡേവിസ് കണ്ണനായ്ക്കൽ, ബഷീർ ആറങ്ങാടി, നിസ്സാർ ഒളവണ്ണ, അസീസ് മാസ്റ്റർ, റോബിൻ സൺ, അനു സി മോൻ തുടങ്ങിയവർ സംസാരിച്ചു. എം മുഹമ്മദ് മാഹിൻ സ്വാഗതവും, ബേബി കരിവേലിൽ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്ത രംഗത്ത് 60 വർഷം പ്രവർത്തനം നടത്തിയ ബേബി കരിവേലിനെ പ്രിന്റ് മീഡിയാ അസോസിയേഷൻ പൊന്നാട അണിയിച്ചാദരിച്ചു.