‘കളിയിലൂടെ കാര്യം പറഞ്ഞ് കളിവീട്’

‘കളിയിലൂടെ കാര്യം പറഞ്ഞ് കളിവീട്’

തലശ്ശേരി: മഠത്തുംഭാഗം എല്‍.പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടകം ‘കളിവീട് ‘ മഠത്തും ഭാഗം ഗ്രാന്‍മ തിയേറ്ററില്‍ അവതരിപ്പിച്ചു. കുട്ടികളെ അുമോദിക്കുന്ന ചടങ്ങില്‍ നാടക പ്രവര്‍ത്തകനായ വി.കെ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളുമായി അദ്ദേഹം സംവദിച്ചു. എ.വി രത്‌നകുമാര്‍, എ.വി രാജന്‍, ജി.പി സബിത, രജു മാങ്ങാട്ടിടം, പയ്യമ്പള്ളി രമേശന്‍, പി.പ്രകാശന്‍ സംസാരിച്ചു. വീട്ടുമുറ്റ തിയേറ്ററായ ഗ്രാന്‍മയില്‍ ഈ വര്‍ഷം നടക്കുന്ന 33ാമത്തെ പരിപാടിയാണിത്. അഞ്ചു വര്‍ഷത്തിനിടെ 288 ഓളം വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ക്ക് ഗ്രാന്‍മ തിയേറ്റര്‍ വേദിയായിട്ടുണ്ട്. വീട് ഒരു പാഠശാല എന്ന ആശയവുമായി എ.വി രത്‌നകുമാര്‍ തന്റെ വീട്ടുമുറ്റത്തൊരുക്കിയ ഗ്രാന്‍മ തിയേറ്റര്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളുമായി ശ്രദ്ധേയമാവുകയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *