‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശനം 20ന്

‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശനം 20ന്

കോഴിക്കോട്: ഫസ്റ്റ് നാഷന്‍ കംമ്പയിന്‍സ് ആന്റ് ക്യാമ്പസ് ഓക്ക്‌സ് സംയുക്തമായി നിര്‍മിച്ച ‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശനത്തിന് ഒരുങ്ങി. 20ന് വൈകീട്ട് നാല് മണിക്ക് ഹോട്ടല്‍ നളന്ദക്ക് മുന്‍വശം മാനാഞ്ചിറ ടവറില്‍ നാലാം നിലയില്‍ ഓപ്പണ്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ സി.ഡി സജിത്ത് കുമാറും പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വത്സന്‍ മാത്യൂവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടി മോഡലും നടിയുമായ മിസ് കേരള ജേതാവ് അനു പ്രശോഭിനി പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. റോട്ടറി കാലിക്കറ്റ് മിഡ് ടൗണ്‍ പ്രസിഡന്റ് അദീപ് സലീം മുഖ്യതിഥിയാകും. പാലക്കാട് കൊങ്ങപ്പാടം ദളിത് കോളനിയിലെ അന്തേവാസികള്‍ അവരുടെ 10 വര്‍ഷം നീണ്ടുനിന്ന വിദ്യാഭ്യസ പദ്ധതിയിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതാണ് ആല്‍ബം. ക്യാമറ, എഡിറ്റിംഗ്-അനീഷ് ലാല്‍ , ഗാനരചന -ഗൗതം ഷാ , സി.ഡി- സജിത്ത് കുമാര്‍ , സംഗീതം-ഗൗതം ഷാ, അഭിനേതാക്കള്‍-അനു പ്രശോഭിനി , ഗണേഷ് കുമാര്‍ നായര്‍ , വയനാട് കനവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *