ബ്രൗണ്‍ ഷുഗറുമായി നാലുപേര്‍ പിടിയില്‍

ബ്രൗണ്‍ ഷുഗറുമായി നാലുപേര്‍ പിടിയില്‍

തലശ്ശേരി: വാഹന പരിശോനയ്ക്കിടെ 17.990 ഗ്രാം ബ്രൗണ്‍ഷുഗറുമായി നാലുപേരെ തലശ്ശേരി പോലിസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി അഞ്ചാം പീടികയിലെ മക്കാരക്കാരന്റവിട മുഹമ്മദ് ഫാസില്‍ (27), ചാലാട് വായനശാലയ്ക്കു സമീപം ആലിയാസ് ഹൗസില്‍ അഷ്‌റഫ് (26), ചാലാട് ചാത്തോത്ത് ഹൗസില്‍ പ്രദീപന്‍ (32), ചാലാട് പോച്ചപ്പില്‍ ഹൗസില്‍ ടി. മംഗള്‍ (26) എന്നിവരെയാണ് തലശ്ശേരി പോലിസ് സ്റ്റേഷന് സമീപം എസ്.ഐ മിലേഷും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പോലിസിന്റെ പിടിയിലായതിനെ തുടര്‍ന്ന് പതിയായ അഷ്‌റഫ് കാറില്‍ തലയിടിച്ച് സ്വയം പരുക്കേല്‍പ്പിച്ചു. പ്രതികള്‍ ഉപയോഗിച്ച ഡല്‍ഹി രജിസ്‌ട്രേഷന്‍ കാറും പോലിസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *