കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്: മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് ജയം

കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്: മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് ജയം

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍, മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബും, കണ്ണൂര്‍ ജിംഖാന എഫ്.സിയും തമ്മില്‍ നടന്ന ആവേശകരമായ മത്സരത്തില്‍, മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഒമ്പതാമത്തെ മിനിട്ടില്‍ ഇടത് പ്രതിരോധ താരം കെ. അതുല്‍ മയ്യിലിന് വേണ്ടി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍, 66ാമത്തെ മിനിട്ടില്‍ വലത് മധ്യനിര താരം വി.ശ്രീരാഗ് മയ്യിലിന്റെ രണ്ടാം ഗോള്‍ നേടി.

 

ആദ്യ ഗോള്‍ നേടിയ കെ.അതുല്‍ മികച്ച കളിക്കാരനുള്ള ക്യാഷ് അവാര്‍ഡിനും, മയ്യിലിന്റെ തന്നെ വലത് മുന്നേറ്റ താരം പി.അതുല്‍ പ്രോമിസിങ്ങ്താരത്തിനുള്ള ട്രോഫിക്കും അര്‍ഹനായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം.അല്‍ഫോന്‍സും ലയണ്‍സ് ക്ലബ്ബ് അഡീഷണ ല്‍ ക്യാബിനറ്റ് സെക്രട്ടറി സജീവ് മാണിയത്തും, വിശിഷ്ടാതിഥികളായി പങ്കെടുത്ത് കളിക്കാരെ പരിചയപ്പെട്ടു. നാളെ (ശനി) നാല് മണിക്ക് കണ്ണൂര്‍ ജില്ലാ പോലീസ് ടീം മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. ഏഴ് മണിക്ക് കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വെറ്ററന്‍സ് ടീമും തലശ്ശേരി റോവേഴ്‌സ് ഫുട്‌ബോള്‍ വെറ്ററന്‍സ് ടീമും തമ്മില്‍ ഫ്‌ളഡ് ലൈറ്റില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *