ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് രാഷ്ട്രീയ ലക്ഷ്യം; വ്യക്തിനിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിക്കട്ടെ: കെ.എം ഷാജി

ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് രാഷ്ട്രീയ ലക്ഷ്യം; വ്യക്തിനിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിക്കട്ടെ: കെ.എം ഷാജി

മലപ്പുറം: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികള്‍ക്കെതിരേ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും മുസ്‌ലിം വ്യക്തിനിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ചു പോകട്ടെയെന്നും ഷാജി വിമര്‍ശിച്ചു. വാഫി വഫിയ അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവേയാണ് ഷാജി പ്രതികരിച്ചത്.

അതേസമയം ഈ വിഷയത്തില്‍ ലീഗ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ‘പ്രതികരണം അര്‍ഹിക്കുന്ന ഒന്നായി വിവാഹത്തെക്കുറിച്ച് തോന്നിയിട്ടില്ല. മാധ്യമ ശ്രദ്ധ കിട്ടാനുള്ള ചെറിയ ഏര്‍പ്പാടായിട്ടേ തോന്നിയിട്ടുള്ളൂ. അതിലൊന്നും പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് ലീഗല്ല, പണ്ഡിത സമൂഹമാണ് പറയേണ്ടത്.’ എന്നായിരുന്നു സാദിഖലി തങ്ങള്‍ പ്രതികരിച്ചത്. അതേസമയം മത സംഘടനകളുടേയും മത പണ്ഡിതരുടേയും ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ ഉയര്‍ന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *