ന്യൂഡല്‍ഹി: പ്രായം വെറും ഏഴ് വയസ്സും 165 ദിവസവും. പ്രണ്‍വി ഗുപ്തയെന്ന ഇന്ത്യക്കാരി യോഗപരിശീലക അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 7 വയസും 165 ദിവസവുമാണ് പ്രണ്‍വിയുടെ പ്രായം. 2021 ജൂലൈയില്‍ 9 വയസ്സും 220 ദിവസവും പ്രായമുള്ള ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകനെന്ന സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച റെയാന്‍ഷ് സുരാനിയേക്കാള്‍ പ്രായം കുറഞ്ഞയാളാണ് പ്രണ്‍വി.
മൂന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് പ്രണ്‍വി യോഗ പരീശീലനം ആരംഭിക്കുന്നത്. അമ്മയുടെ യോഗ പരിശീലനം അനുകരിച്ചായിരുന്നു തുടക്കം. പിന്നീട് യോഗ പഠനം ശാസ്ത്രീയമായി ആരംഭിക്കുകയും ചെയ്തു. ഇന്ത്യക്കാരിയാണെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് നിലവില്‍ താമസിക്കുന്നത്. 200 മണിക്കൂര്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അലയന്‍സ് ഓര്‍ഗനൈസേഷന്‍ രജിസ്റ്റേര്‍ഡ് യോഗ ടീച്ചര്‍ ആയി അംഗീകരിക്കുന്നത്.
കഴിയുന്നത്ര ആളുകളിലേക്ക് യോഗ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രണ്‍വി പറഞ്ഞു. ‘സ്‌കൂളിലെ പഠനവും മറ്റും ഉളളതിനാല്‍ ഈ യാത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ തന്റെ അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടു കൂടി യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചെന്നും’ പ്രണ്‍വി പറഞ്ഞു.’ലേണിംഗ് വിത്ത് പ്രണ്‍വി’ എന്ന സ്വന്തമായി യൂട്യൂബ് ചാനല്‍ പ്രണ്‍വിക്കുണ്ട്. ചാനലിലൂടെ ലോകമെമ്പാടുമുള്ളവര്‍ക്കും പെണ്‍കുട്ടി യോഗ പഠിപ്പിക്കുന്നുണ്ട്.
പ്രണ്‍വി ഒരു അനുഗ്രഹീത കുട്ടിയാണെന്നും തന്റെ മിടുക്കരായ വിദ്യാര്‍ഥികളില്‍ ഒരാളാണെന്ന് പ്രണ്‍വിയുടെ അധ്യാപികയായ ഡോ സീമ കാമത്ത് പറഞ്ഞു.