അവാര്‍ഡ് ദാന സംഗമം സംഘടിപ്പിച്ചു

അവാര്‍ഡ് ദാന സംഗമം സംഘടിപ്പിച്ചു

അരക്കിണര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ സംഗമം’ കലാമേളയില്‍ പ്രതിഭ തെളിയിച്ച അരക്കിണര്‍ അല്‍-ഹിക്മ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ ഐ.പി മൂസ മാസ്റ്റര്‍ അവാര്‍ഡ് ദാന സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ വളപ്പില്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും ജില്ലാതലത്തില്‍ വ്യക്തിഗത വിജയിയായ മദ്രസയിലെ വിദ്യാര്‍ഥിനിക്കുമാണ് അവാര്‍ഡ് നല്‍കിയത്. സംഗമത്തില്‍ ‘അഹ്ലന്‍ റമദാന്‍’ എന്ന വിഷയത്തില്‍ അംജദ് മദനി ഉദ്‌ബോധന ഭാഷണം നടത്തി. സെയ്ദ് മുഹമ്മദ് കുണ്ടായിത്തോട്, ഹനാന്‍ ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *