കോഴിക്കോട് : യുവകലാ സാഹിതി ഷാര്‍ജ ഏര്‍പ്പെടുത്തിയ സി.കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരത്തിന് വി.എം സുധീരനെ തെരഞ്ഞെടുത്തതായി പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2023 ദിര്‍ഹവും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സി.കെ ചന്ദ്രപ്പന്റെ പതിനൊന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ചരയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൃഷിമന്ത്രി പി.പ്രസാദ് പുരസ്‌കാരം സമ്മാനിക്കും.
സി.കെ ചന്ദ്രപ്പന്‍ സ്മാരക പ്രഭാഷണം,അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റി,ഫോട്ടോ പ്രദര്‍ശനം എന്നിവ നടക്കും. സി.പി.ഐ ദേശീയ കണ്‍ട്രോല്‍ കമ്മിഷന്‍ അംഗവും മുന്‍ എം.എല്‍.എ യുമായ സത്യന്‍മൊകേരി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗീത നസീര്‍, ടി.കെ വിനോദന്‍, അഭിലാഷ് ശ്രീകണ്ഠാപുരം, പ്രദീപ് കുമാര്‍ ഷാര്‍ജ എന്നിവര്‍ സംബന്ധിച്ചു.