നാദാപുരത്ത് ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു

നാദാപുരത്ത് ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു

മുതിര്‍ന്ന കുടുംബശ്രീ അംഗത്തേയും ഹരിതകര്‍മ സേനയേയും ആദരിച്ചു, മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

നാദാപുരം:ലോക വനിതാ ദിനത്തിന്റെ ഭാഗമായി വാര്‍ഡ് 22ലെ ചൈതന്യ കുടുംബശ്രീ അംഗം 86 വയസ്സകാരിയായ മുതിര്‍ന്ന കുടുംബശ്രീ പ്രവര്‍ത്തക മാണിക്കം ഇടവത്തിനെ വീട്ടിലെത്തി കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് വി.വി മുഹമ്മദലി പൊന്നാടയണിയിച്ച് കുടുംബശ്രീയുടെ ഉപഹാരം മാണിക്കത്തിന് നല്‍കി. നാദാപുരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ മേഖലയില്‍ നിസ്ഥൂല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഹരിത കര്‍മസേന പ്രവര്‍ത്തകരെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മെമെന്റോ നല്‍കി. തുടര്‍ന്ന് ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മസേന അംഗങ്ങളുമായി മുഖാമുഖം പരിപാടി നടത്തി. വനിതാദിന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. മുഖാമുഖം പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി , സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, ജനിത ഫിര്‍ദൗസ് , കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, മെമ്പര്‍മാരായ വി.എ.സി മസ്ബൂബ, റീന കിണമ്പ്രെമ്മല്‍, സുമയ്യ പാട്ടത്തില്‍, സി. ടി.കെ സമീറ, 22ാം വാര്‍ഡ് കണ്‍വീനര്‍ കരീം കണ്ണോത്ത്, കുടുംബശ്രീ അക്കൗണ്ടന്റ് കെ.സിനിഷ , ഹരിത കര്‍മസേന പ്രവര്‍ത്തകരായ നിഷബാബു, എന്‍.കെ രേവതി , ചൈതന്യ കുടുംബശ്രീ പ്രസിഡന്റ് പി.വിജിഷ, സെക്രട്ടറി പി.പ്രമീള എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *