‘മലബാര്‍ മെഹ്ഫില്‍’ മെഗാഷോയുടെ ലോഗോ പ്രകാശനം ചെയ്തു

‘മലബാര്‍ മെഹ്ഫില്‍’ മെഗാഷോയുടെ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: കേരള മാപ്പിളകലാ അക്കാദമിയുടെ 24ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ അവസാന വാരം കോഴിക്കോട്ട് വച്ച് നടക്കുന്ന ‘മലബാര്‍ മെഹ്ഫില്‍ ‘ മെഗാ ഷോയുടെ ലോഗോ പ്രകാശനം അക്കാദമിയുടെ മുഖ്യരക്ഷാധികാരിയും നടനും സംവിധായകനുമായ നാദിര്‍ഷ, കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷനും മലബാര്‍ മേഖല ചാപ്റ്റര്‍ ചെയര്‍മാനുമായ സുബൈര്‍ കൊളക്കാടന് നല്‍കി നിര്‍വഹിച്ചു. മാനവികതയുടെ മഹനീയ സന്ദേശം മലബാറില്‍ എല്ലാവരിലും എത്തിക്കുകയാണ് മെഗാ ഷോയിലൂടെ അക്കാദമി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ.റഫീഖ് പറഞ്ഞു. ചടങ്ങില്‍ മേഖല ചാപ്റ്റര്‍ ജന.സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കോയട്ടി മാളിയേക്കല്‍, അഡ്വ.സിറാജുദ്ദീന്‍ ഇല്ലത്തോടി, ബോബിഷ് കുന്നത്ത്, ഹാഷിം. കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *