ന്യൂമാഹി: പഞ്ചായത്ത് ആറാം വാര്‍ഡില്‍ വയലക്കണ്ടി ബസ് സ്റ്റോപ്പിന് സമീപം ബോട്ടില്‍ ബൂത്തില്‍ ബോട്ടിലിന് പകരം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ബുത്തും പരിസരവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ വൃത്തിഹീനമാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മെമ്പര്‍ ഫാത്തിമ കുഞ്ഞിതയ്യിലിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. തുടര്‍ന്നും ഇത്തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാര്‍ക്കെതിരേ പഞ്ചായത്ത് നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫാത്തിമ കുഞ്ഞിതയ്യില്‍ മുന്നറിയിപ്പും നല്‍കി.