കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; നങ്ങ്യാര്‍കൂത്തില്‍ നിഹാരിക എസ്.മോഹന്‍ ഒന്നാമത്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; നങ്ങ്യാര്‍കൂത്തില്‍ നിഹാരിക എസ്.മോഹന്‍ ഒന്നാമത്

തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഇത്തവണ ആദ്യമായി ഉള്‍പ്പെടുത്തിയ നങ്ങ്യാര്‍കൂത്തില്‍ ചൊക്ലി സ്വദേശിനിയും കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമായ നിഹാരിക എസ്. മോഹന്‍ ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാന കലോത്സവങ്ങളില്‍ നങ്ങ്യാര്‍കൂത്തില്‍ മൂന്ന് തവണ ജേതാവായ നിഹാരിക 2016ല്‍ സ്‌കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും ലഭിച്ചിരുന്നു. കേരളോത്സവത്തില്‍ രണ്ട് തവണ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. സീരിയല്‍-സിനിമാ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന നിഹാരിക, മലാലയുടെ ജീവിത കഥ നൂറ് കണക്കിന് വേദികളില്‍ ഏകപാത്ര നാടകമായി അവതരിപ്പിച്ച് ഏറെ ശ്രദ്ധേയയായിരുന്നു. നാടക നടന്‍ ടി.ടി മോഹനന്റേയും ഗായിക ഷൈനിയുടേയും മകളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *