തലശ്ശേരിയില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം

തലശ്ശേരിയില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം

തലശ്ശേരി: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടത്തോടെ മര്‍ദിച്ചതായി പരാതി. ബി.ഇ.എം.പി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാമില്‍ ലത്തീഫിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചിറക്കരയിലെ പണിപൂര്‍ത്തിയാവാത്ത വീട്ടില്‍ വച്ച് ബിയര്‍ ബോട്ടില്‍, വടി, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ചാണ് മര്‍ദനം. കൈയ്യെല്ലിന് ക്ഷതമേറ്റ് അവശ നിലയിലായ ഷാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് ടീച്ചറോട് എന്തിനാണ് ഞങ്ങളെക്കുറിച്ച് പറഞ്ഞതെന്ന് ആക്രോശിച്ചാണ് മര്‍ദനം നടത്തിയത്. സെലിന്‍, ഹനാന്‍, സിനാന്‍, അഫ്‌സല്‍, സിനാസ്, മുഹമ്മദ്, ഇര്‍ഫാന്‍ എന്നിവരടങ്ങിയ സംഘമാണ് മര്‍ദച്ചത്. കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ എടുക്കണമെന്ന് രക്ഷിതാക്കള്‍ തലശ്ശേരി പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഇതേ വിദ്യാലയത്തിലെ ചില വിദ്യാര്‍ഥികള്‍ പുറത്തുള്ളവരേയും മര്‍ദിച്ചതായി പരാതിയുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *