ശുഹൈബ് വധക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം: വി.ഡി സതീശന്‍

ശുഹൈബ് വധക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം: വി.ഡി സതീശന്‍

പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നല്‍കാത്തത്. കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയേണ്ടത്. വര്‍ഷങ്ങളായി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് ഇയാള്‍. സി.പി.എം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്തകം വായിക്കുന്ന പിള്ളേര്‍ക്കെതിരെ യു.എ.പി.എ കേസെടുക്കുന്ന സര്‍ക്കാര്‍ ആണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *