മര്‍കസ് സമ്മേളനം; മീഡിയ കൊളോക്വിയം നാളെ

മര്‍കസ് സമ്മേളനം; മീഡിയ കൊളോക്വിയം നാളെ

കുന്ദമംഗലം: മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മീഡിയ കൊളോക്വിയം ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ അഞ്ച് വരെ മര്‍കസില്‍ നടക്കും. ‘മാധ്യമ-മുസ്ലിം ഇടപാടുകള്‍; ചരിത്രം, വര്‍ത്തമാനം, ഭാവി’ എന്ന വിഷയത്തില്‍ നടക്കുന്ന കൊളോക്വിയം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം.പി പ്രശാന്ത്, കെ.ജെ ജേക്കബ്, ടി.എം ഹര്‍ഷന്‍, രാജീവ് ശങ്കരന്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. നുഐമാന്‍ കെ.എ ആമുഖം അവതരിപ്പിക്കും. മുസ്തഫ പി എറയ്ക്കല്‍ ചര്‍ച്ച നിയന്ത്രിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *