സാങ്കേതിക തകരാര്‍: കോഴിക്കോട്-ദമ്മാം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു

സാങ്കേതിക തകരാര്‍: കോഴിക്കോട്-ദമ്മാം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് – ദമ്മാം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു. വിമാനം പുറപ്പെട്ടതിന് പിന്നാലെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 385 വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായും സംശയിക്കുന്നുണ്ട്. 183 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *