സദു അലിയൂരിന്റെ പേരില്‍ റോഡ് തുറന്നു

സദു അലിയൂരിന്റെ പേരില്‍ റോഡ് തുറന്നു

മാഹി: പ്രമുഖ ജലച്ഛായ ചിത്രകാരന്‍ സദു അലിയൂരിന്റെ നാമധേയത്തില്‍ റോഡിന് നാമകരണം ചെയ്തു. മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന പഴയ കള്ള് ഷാപ്പ് റോഡിനാണ് സദുവിന്റെ മൂന്നാം ചരമവാര്‍ഷിക നാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ നാമകരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, പ്രശാന്ത് പാനിശ്ശേരി സംസാരിച്ചു. അനുപ് തട്ടാങ്കണ്ടി സ്വാഗതവും, മിഥുന്‍ ലാല്‍ നന്ദിയും പറഞ്ഞു. രാവിലെ സദു അലി
യൂരിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കരി വയലില്‍ അനുസ്മരണ സമ്മേളനവും, സദു വര്‍ണ്ണചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *