ജഗന്നാഥ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

ജഗന്നാഥ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തില്‍ 18ന് മഹാശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ആറ് മണിക്ക് മഹാഗണപതിഹവനവും, 6.30ന് ശിവ സഹസ്രനാമ ലക്ഷാര്‍ച്ചനയും നടക്കും. ഏഴ് മണിക്ക് ഗുരുപൂജ. എട്ട് മണിക്ക് വിശേഷാല്‍ പൂജ, 8.30ന് ശീവേലി എഴുന്നള്ളത്ത്. ദീപാരാധനയോടനുബന്ധിച്ച് വൈകീട്ട് 6.30ന് നൂറുകണക്കിന് നെയ്‌വിളക്കുകള്‍ ജഗന്നാഥ സന്ധ്യയെ പ്രഭാപൂരിതമാക്കും. ഏഴ് മണിക്ക് കലാദര്‍പ്പണ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, എട്ട് മണിക്ക് അത്താഴപൂജ. 19ന് പുലര്‍ച്ചെ 3.30ന് ക്ഷേത്ര പ്രദക്ഷിണം, മംഗളാരതി. എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അഡ്വ.കെ.സത്യന്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *