കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സംയുക്ത സമ്മേളനം 14ന്

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സംയുക്ത സമ്മേളനം 14ന്

തലശ്ശേരി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (സി.ഡബ്ല്യു.എസ്.എ ) തലശ്ശേരി, ചൊക്ലി, പാനൂര്‍ സംയുക്ത മേഖല സമ്മേളനം 14ന് പള്ളൂര്‍ ഇരട്ട പിലാക്കൂലിലെ എ.വി ശ്രീധരന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പാനൂര്‍ മേഖല പ്രസിഡന്റ് തെക്കിലാണ്ടി പ്രേമന്‍ അധ്യക്ഷത വഹിക്കും. അസോസിയേഷന്‍ സ്ഥാപക നേതാവ് കെ. രാജനെ ചടങ്ങില്‍ ആദരിക്കും. പി.വി ശിവദാസന്‍ , എ. പ്രേമന്‍ , വി. പി മോഹനന്‍ , രെജില്‍ കുമാര്‍ , സുരേഷ് ബാബു എം.എം, എം.കെ അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *