കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ വൈപ്പിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ വൈപ്പിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ വൈപ്പിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില്‍ ഒരുമിക്കുന്ന വൈപ്പിന്‍ ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഹണിറോസ് നിര്‍വഹിച്ചു. ഇതുവരെ അനുഭവിക്കാത്ത വേറൊരു റേഞ്ച് ഷോപ്പിങ് എക്‌സ്പീരിയന്‍സിനൊപ്പം ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓഫറുകളുടെ ചാകരയാണ് ഫ്യൂച്ചര്‍ സ്റ്റോറില്‍ ഒരുക്കിയത്. ഉദ്ഘാടന ദിവസം ലാഭം ഈടാക്കാതെ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1350 രൂപയുടെ ക്യാഷ് ബാക്കാണ് ഉപഭോക്താക്കള്‍ക്ക് മൈജി നല്‍കിയത്. കൂടാതെ തിരഞ്ഞെടുത്ത പ്രൊഡക്ടുകള്‍ക്ക് 87% ശതമാനം വരെ വിലക്കുറവില്‍ ഉദ്ഘാടനദിനത്തില്‍ നല്‍കുകയുണ്ടായി.

വാഷിംഗ് മെഷിന്‍, റഫ്രിജറേറ്റര്‍, എ.സി, കിച്ചണ്‍ അപ്ലയന്‍സസ്, ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയുടെയെല്ലാം ഗുണമേന്മയേറിയ വിപുലമായ കളക്ഷന്‍ ഫ്യൂച്ചര്‍ സ്റ്റോറുകളുടെ പ്രത്യേകതയാണ്. ഒപ്പം ഏറ്റവും വലിയ വിലക്കുറവും ഏറ്റവും മികച്ച വില്‍പനാനന്തര സേവനവും മൈജി ഉറപ്പു നല്‍കുന്നു. അനായാസം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി എക്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി ലോയല്‍റ്റി പ്രോഗ്രാം, റിപ്പയര്‍ & സര്‍വീസിനായി സദാ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന മൈജി കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കു: 9249 001 001

Share

Leave a Reply

Your email address will not be published. Required fields are marked *