കതിരൂര്‍ ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം

കതിരൂര്‍ ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം

കതിരൂര്‍: കതിരൂര്‍ ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം ടൗണില്‍ വച്ച് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍ അധ്യക്ഷത വഹിച്ചു. ‘പിന്നിലേക്കില്ല ബിന്നിലേക്ക്’ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സല്‍ നിര്‍വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.റംല, കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ്, കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രകാശന്‍ കര്‍ത്ത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി പവിത്രന്‍, എം.സി വിലാസ ചന്ദ്രന്‍ , കെ.രാഘവന്‍, കെ.സുഗീഷ്, ടി.പി പ്രജിത്ത്, കെ.പി റംസീന എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ സുന്ദരം ശുചിത്വത്തിന്റെ ഭാഗമായി കതിരൂര്‍ ടൗണും പരിസരവും റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *